Tuesday, February 10, 2009

ദൈവം ഒരു സങ്കല്പമെങ്കില്‍ ?????

ദൈവം സന്കല്പമെന്നു പറയുന്നത് യുക്തിയല്ല. കാണാത്തതെല്ലാം സങ്കല്പവും കാണുന്നത് യാധാരധ്യ്വും എന്ന്‍ പറയുന്നത് യുക്തിക്ക് നിരക്കുന്നതല്ല. വായുവിനെ ഒരു സങ്കല്പ വിഷയമായി ആരും ചിത്രീകരിക്കില്ല. വൈദ്യുതി ഒരു സങ്കല്പ വിഷയമായി ആരും പറഞ്ഞു കേട്ടിട്ടില്ല. ചില യാധാര്ത്യ്ങ്ങളെ കുട്ടി യോജിപ്പിച്ച് ആദ്യവും അന്തിമവുമായ ഒരു വസ്തുതയെ ചില നിഗമനങ്ങളുടെ അടിസ്ഥാനത്തില്‍ അന്തിമ വിധി കല്പിക്കുന്നത് സങ്കല്‍പം. സങ്കല്‍പം അത് താല്കാലികമാകാം. സങ്കല്‍പം അത് സത്യവും അതിലേറെ മിഥ്യയും ആകാം. ദൈവം ഒരു സന്കല്പമാനെന്നു പറയുവാന്‍ പോലും പറ്റില്ല. കാരണം, വൈദ്യശാസ്ത്ര പഠിതാക്കലുടെ പരിക്ഷണ മുറിയില്‍ വെച്ച് പരിക്ഷണ നിരിഷണത്തിന് വിധേയമാക്കി അന്തിമ വിധി കല്പിച്ച് കണ്ടതെണ്ടതല്ല ഇശ്വരന്‍. അത് ഒരു പക്ഷെ മനുഷ്യ നിര്‍മ്മിത ഇശ്വര്ന്മരെ സംബന്ധിച്ചിടത്തോളം സത്യമാകാം. എന്നാല്‍ സര്‍വ്വ സനാതന സര്‍വ്വേശ്വാരനെ, സകല സൃഷ്ടിയുടെയും കരണ ഭുതനെ അങ്ങനെ സങ്കല്പിക്കുന്നത് ബുദ്ധിമോശവും യുക്തിക്കു നിരക്കാതതുമാണ്.

"അനന്തം അന്ജ്യാതം അവര്‍ണനീയം
ഈ ഭൂമിഗോളം തിരിയുന്നവണ്ണം
അതിങ്കല്‍എങ്ങാണ്ട് ഒരിടത്തിരുന്ന്
തിരിയുന്ന മര്‍ത്യന്‍ കഥ എന്ത് കണ്ടു ."

ഭൌതിക തലത്തില്‍ നിന്നു നോക്കിയാല്‍ കാണാന്‍ കഴിയാത്ത പലതും ആത്മീയ തലത്തില്‍ ദൃശ്യമാകും
ദൈവം ഇല്ല എന്ന് പറയുന്വന്റെ ഉള്ളിലെ ദൈവ ശക്തി അങ്ങയെ ഞാന്‍ വണങ്ങുന്നു

1 comment:

പാര്‍ത്ഥന്‍ said...

ദൈവം സങ്കല്പം.
രൂപം ഭാവന.
ഉണ്മ യാഥാർത്ഥ്യം.